E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ട്വിറ്റർ നിശ്ചലമായി: പ്രതികൾ വാഷിങ് മെഷീൻ മുതൽ സിസിടിവി ക്യാമറ വരെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

twitter
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്നലെ വൈകിട്ട് ട്വിറ്റർ, ആമസോൺ, സ്പോട്ടിഫൈ പോലെയുള്ള സേവനങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചവർക്കാണ് എന്തോ പന്തികേടു തോന്നിയത്. യുഎസിൽ പല ഭാഗങ്ങളിലും മേൽപ്പറഞ്ഞ് സൈറ്റുകൾ ലഭിക്കുന്നേയില്ല. പലരും ട്വിറ്ററിൽ ആവലാതികൾ പങ്കുവച്ചു, തുടർന്നാണ് ഇതൊരു ആസൂത്രിതമായ സൈബർ ആക്രമണത്തിന്റെ ഭാഗമാണെന്ന് ലോകം തിരിച്ചറിഞ്ഞത്. ട്വിറ്ററർ ഉൾപ്പെടെയുള്ള വൻകിട സൈറ്റുകളുടെ സെർവറുകളിൽ തൊടാതെ പുഷ്പം പോലെ 1,200 ലധികം ഇന്റർനെറ്റ് വിലാസങ്ങളാണ് ഇന്നലെ മണിക്കൂറുകളോളം നിശ്ചലമാക്കിയത്. വിവിധ സൈറ്റുകൾക്കു ഡൊമൈൻ നെയിം സർവീസ് നൽകുന്ന DYN എന്ന കമ്പനിയുടെ പ്രവർത്തനം തടസപ്പെടുത്തി, അതുവഴി ആമസോൺ പോലെയുള്ള വമ്പൻമാരെ മുട്ടുകുത്തിച്ചു. വീടിന്റെ ഒരു മൂലയിൽ ആർക്കും ഒരു ഉപദ്രവവുമില്ലാതെയിരിക്കുന്ന റഫ്രജിറേറ്ററും വാഷിങ്ങ് മെഷീനും വീട്ടുമുറ്റത്തു വച്ചിരിക്കുന്ന സുരക്ഷാക്യാമറകൾ പോലും ഈ അക്രമണത്തിനായി ഉപയോഗിക്കപ്പെട്ടുവത്രേ!

ന്താണ് സംഭവിച്ചത്?

ഡിഎൻഎസ് (DNS) അഥവ ഡൊമൈൻ നെയിം സർവീസ് നൽകുന്ന കമ്പനിയാണ് ഡിൻ (DYN). ഇന്റർനെറ്റിന്റെ ഫോൺബുക്ക് അഥവ ജിപിഎസ് എന്നാണ് ഡിഎൻഎസ് അറിയപ്പെടുന്നത്. നമുക്ക് ആവശ്യമായ വെബ്സൈറ്റിലേക്ക് നമ്മുടെ വെബ് ബ്രൗസറിനെ ബന്ധിപ്പിക്കുന്ന ജോലിയാണ് ഡിഎൻഎസിനുള്ളത്. ഉദാഹരണത്തിനു facebook.com എന്നു ബ്രൗസറിൽ ടൈപ്പ് ചെയ്താൽ അതു ഫെയ്ബുക്കിലേക്കുള്ള വഴിയാണെന്നു നമുക്കറിയാമെങ്കിലും സിസ്റ്റം തിരിച്ചറിയുന്നത് മറ്റൊരു തരത്തിലാണ്. നമ്മൾ നൽകുന്ന യുആർഎല്ലിനെ സംഖ്യാരൂപത്തിലുള്ള ഐപി വിലാസമായി പരിഭാഷപ്പെടുത്തിയ ശേഷമാണ് നമ്മെ വെബ്സൈറ്റിലേക്കു നയിക്കുന്നത്. ഡിഎൻഎസ് സംവിധാനത്തിന് തകരാർ സംഭവിച്ചാൽ യുആർഎൽ നൽകിയാലും സിസ്റ്റത്തിനു സംഗതി എന്താണെന്നു മനസിലാവില്ലെന്നു ചുരുക്കം. ഇന്നലെ നടത്തിയ സൈബർ ആക്രമണത്തിൽ പ്രവർത്തനരഹിതമാക്കിയത് ഈ ഡിഎൻഎസ് സംവിധാനമാണ്. ട്വിറ്റർ പോലുള്ള വലിയ സൈറ്റുകൾ പല സ്ഥലങ്ങളിലായിട്ടാകും ഹോസ്റ്റ് ചെയ്തിട്ടുണ്ടാവുക. എല്ലാ സ്ഥലങ്ങളിലും ഒരേ വേഗത്തിൽ സൈറ്റുകൾ ലഭ്യമാക്കാനാണ് ഈ ക്രമീകരണം. ഡിൻ പോലുള്ള കമ്പനികൾ നൽകുന്ന ഡിഎൻഎസ് സേവനത്തിലൂടെയാണ് ഉപയോക്താവിന്റെ ഏറ്റവും അടുത്ത സെർവറിൽ നിന്നു സൈറ്റ് ലഭ്യമാക്കുന്നത്. ഡിഎൻഎസ് സംവിധാന തകരാറിലായതോടെ ഉപയോക്താക്കൾ കൊടുക്കുന്ന നിർദ്ദേശങ്ങൾ ബ്രൗസറിനു മനസിലാവാതായി. പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെ പോകുമ്പോൾ ആകെയുള്ള ജിപിഎസ് സംവിധാനം തകരാറിലാകുമ്പോഴുള്ള അവസ്ഥ തന്നെ!

എങ്ങനെ ഡിഎൻഎസ് പ്രവർത്തനരഹിതമാക്കി?

ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (DDoS) എന്ന രീതിയാണ് എതിരാളികൾ ഇവിടെ പയറ്റിയത്. വളരെ ലളിതവും സാധാരണവുമായ ഒരു സൈബർ ആക്രമണരീതിയാണിത്. ഒരേ സമയം ലക്ഷക്കണക്കിനു ഇന്റർനെറ്റ് ഡിവൈസുകളിൽ നിന്നു ഒരു പ്രത്യേക സൈറ്റിലേക്കു റിക്വസ്റ്റുകൾ മലവെള്ളപ്പാച്ചിൽ പോലെയെത്തിയാൽ അവയ്ക്കു താങ്ങാനാവില്ല. അതോടെ സൈറ്റ് പണിമുടക്കും. ഡിൻ തകരാറിലായതോടെ അവരുടെ സേവനം ഉപയോഗിക്കുന്ന സൈറ്റുകളും നിശ്ചലമായി. വിവിധ മാൽവെയറുകൾ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡിവൈസുകൾ ഉടമകളുടെ പോലും അറിവില്ലാതെ ഡിഡിഒഎസ് അറ്റാക്കിനായി തയ്യാറാക്കുന്നത്. ഇന്നലെ മാത്രം പത്തു മില്യൺ ഡിവൈസുകളാണ് ഇതിനായി പ്രയോജനപ്പെടുത്തിയെന്നാണ് കണക്ക്. ട്വിറ്റർ പോലുള്ള സൈറ്റുകളെ നിശ്ചലമാക്കാൻ സ്മാർട്ട് റഫ്രജിറേറ്ററുകളും ഇന്റർനെറ്റ് കണ്ക്ടഡ് സിസിടിവി ക്യാമറകളും ഉപയോഗിക്കപ്പെട്ടുവെന്നാണ് നിഗമനം.

വാഷിങ്ങ് മെഷീൻ മുതൽ സിസിടിവി ക്യാമറ വരെ പണിതരും

തൂണിലും തുരുമ്പിലും വരെ ഇന്റർനെറ്റ് എന്ന ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) സങ്കൽപ്പത്തിലെ പഴുതുകളാണ് എതിരാളികൾ ഈ ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്മാർട്ട് ഹോം സങ്കൽപ്പത്തിൽ ഇന്റർനെറ്റ് കണക്റ്റഡ് ആയ വീട്ടുപകരണങ്ങൾ വരെ മാൽവെയറുകൾ ഉപയോഗിച്ച് ഡിഡിഒഎസ് അറ്റാക്കിനായി ഉപയോഗിച്ചു. 'മിറായി' എന്ന മാൽവെയറാണ് ഇതിനു പിന്നിലെന്നാണ് സൈബർ സുരക്ഷാ കമ്പനിയായ ഫ്ലാഷ്പോയിന്റിന്റെ കണ്ടെത്തൽ. ക്രെബ്സ് ഓൺ സെക്യൂരിറ്റി എന്ന ടെക് ബ്ലോഗിനെ നാളുകൾക്കു മുൻപ് ഇതേ മാൽവെയർ ഉപയോഗിച്ച് നിശ്ചലമാക്കിയിരുന്നു. ഇതിന്റെ പുത്തൻ പതിപ്പുകളാണ് ഇന്നലെ നടന്ന ആക്രമണത്തിലും ഉപയോഗിക്കപ്പെട്ടത്. സുരക്ഷയുടെ കാര്യത്തിൽ ഒട്ടേറെ പഴുതുകളുള്ള സ്മാർട്ട് വീട്ടുപകരണങ്ങളാണത്രേ ഇപ്പോൾ സൈബർ അക്രമികളുടെ പ്രധാന ആയുധം. ഇനിയുള്ള കാലം ഐഒടി (IoT) യുടേതാണെന്നു പറയുമ്പോഴും ഈ ആക്രമണം അവയുടെ സുരക്ഷാക്രമീകരണങ്ങളിൽ തീർച്ചയായും വെളിച്ചം വീശുന്നതാണ്.

ആരാണ് പിന്നിൽ?

ഡിഡിഒഎസ് അറ്റാക്കിനു പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. യുഎസ് സർക്കാരിന്റെ സുരക്ഷാവിഭാഗം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയുടെ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിക്കിലീക്സ് ആരാധകർ തിരിച്ചടിച്ചതാകാമെന്ന വാദം ശക്തമാണ്. വിക്കിലീക്സിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സംഭവത്തിന്റെ ഉത്തരവാദിത്വം അവർ ഏറ്റെടുത്തിട്ടുണ്ട്. ട്വീറ്റ് ഇങ്ങനെ "Mr.Assange is still alive and Wikileaks is still publishing. We ask supporters to stop taking down then US internet. You proved your point." യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിക്കിലീക്സ് പുത്തൻ വെളിപ്പെടുത്തലുകൾ നടത്തുമെന്ന സൂചനയുണ്ടായിരുന്നു. ആശയപ്രകടനത്തിനു കൂച്ചുവിലങ്ങിടാനുള്ള യുഎസ് സർക്കാരിന്റെ തീരുമാനങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ ആക്രമണം എന്നും വിലയിരുത്തലുകളുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :