ബിയര്‍ ഉല്സവങ്ങള് ജര്‍മന്‍കാര്‍ക്ക് പുതുമയുള്ള കാര്യമല്ല. ബിയര്‍ ഗ്ലാസുകള്‍ കൈയ്യിലേന്തി നടന്നതിന് ലോക റെക്കോഡ് സ്വന്തമാക്കിയ ഒലിവര്‍ ആയിരുന്നു ജര്‍മനിയിലെ ബവേറിയയില്‍ ഇത്തവണ നടന്ന ബിയര്‍ ഉല്‍സവത്തിലെ കൗതുക കാഴ്ച്ച.
കുടിക്കാന്‍ വേണ്ടിയാണ് ഈ ഗ്ലാസുകളില്‍ ബിയര്‍ നിറയ്ക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. ഒലിവര്‍ സ്ട്ട്രുയെംപ്ഫെല് തന്റെ സ്വന്തം പേരിലുള്ള ലോക റെക്കോഡ് തിരുത്താനുള്ള തയ്യാറെടുപ്പിലാണ്. 10 ശതമാനത്തില്‍ കൂടുതല്‍ ബിയര്‍ നഷ്ട്ടപ്പെടുത്താതെ 40 മീറ്റര്‍ ദൂരം 29 ഗ്ലാസ് ബിയറും കൈയ്യിലേന്തി ഒലിവര്‍ തന്റെ ആഗ്രഹം സഫലമാക്കുകയും ചെയ്തു. ബിയറും ഗ്ലാസുമടക്കം 69 കിലോ ഭാരമാണ് ഒലിവര്‍ ഒറ്റയ്ക്ക് കൊണ്ടുനടന്നത്. ഓരോ ഗ്ലാസിലും ഒരു ലിറ്റര്‍ ബിയര്‍ വീതമുണ്ടായിരുന്നു. ലോക റെക്കോഡ് സ്വന്തമാക്കാനായി ഫെബ്രുവരി മുതല്‍ തയ്യാറെടുപ്പിലായിരുന്നു ഒലിവര്‍.