കേരളത്തില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് താഴ് വീഴുമ്പോള്‍ ഡെന്മാര്ക്കില് ജൈവബിയര് ഉല്പാദനത്തിന് പുതിയ വഴികള്‍ തേടുകയാണ് ഒരു കമ്പനി. മൂത്രത്തില്‍ നിന്ന് ബിയര്‍ ഉല്പാദിപ്പിക്കുകയാണ് ഇവിടെ .മൂത്രത്തില്‍ നിന്ന് സര്‍ബത്തല്ല സാക്ഷാല്‍ ബിയര്‍ ഉണ്ടാക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ്
ഡെന്മാര്ക്കിലെ ഒരു മദ്യനിര്‍മാണ ശാല. മൂത്രം ശുദ്ധീകരിച്ച് ധാന്യങ്ങളും ചേര്‍ത്താണ് ജൈവ ബിയറിന്റെ നിര്‍മാണം. പുതിയ ബ്രാന്‍ഡിന് പിസ്നര് എന്നാണ് പേരിട്ടിരിക്കുന്നത്.
ജൈവമായ രീതിയില്‍ ബിയര്‍ ഉല്പാദിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമായിട്ടാണ് പുതിയ പരീക്ഷണം. പുതിയ ബിയര്‍ രുചിച്ചവര്‍ക്കും സംഗതി ഗംഭീരമാണെന്നാണ് അഭിപ്രായം. യൂറോപ്പിലെ സംഗീതപരിപാടിയിലെത്തിയവരില് നിന്നാണ് ആദ്യഘട്ട നിര്‍മാണത്തിനായ 50,000 ലിറ്റര്‍ മൂത്രം ശേഖരിച്ചത്. ഇതില്‍ നിന്നും 60,000 കുപ്പി പിസ്നര് ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.