പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണം നടക്കുമ്പോള്‍ ബറാക് ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിശുദ്ധമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതിനിടെ പ്രസിഡന്റ് ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
പവിത്രമായ തിരഞ്ഞെടുപ്പ് പ്രകിയയ്ക്കിടയില് തന്റെ ഫോണ്‍ ചോര്‍ത്തിയ ഒബാമ സ്വയം താഴ്ന്നു പോയെന്നും ഇത്തരത്തില്‍ ചോര്‍ത്തല്‍ നടത്തുന്നത് നിയമാനുസൃതമാണോയെന്നും ട്രംപ് ചോദിച്ചു. ഒരു കേസിന് ആവശ്യമായ എല്ലാ വസ്തുതകളും ഇതിലുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഒബമയുടെ വക്താവ് അറിയിച്ചു.
അതിനിടെ ഡെമോക്രാറ്റുകള്‍ക്കും റഷ്യയുമായി ബന്ധങ്ങളുണ്ടെന്നതിനു തെളിവായി ട്രംപ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ഡെമോക്രാറ്റ് സെനറ്ററായ ചക് ഷൂമര്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനോടൊപ്പം ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.