ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ അതിരില്‍ മലയാള സിനിമാ ഗാനങ്ങള്‍ക്കൊണ്ട് സ്നേഹവാതില് പണിയുകയാണ് പാക്് ഗായികയായ നാസിയ അമിന്‍ മുഹമ്മദ്. മലയാളം വശമില്ലെങ്കിലും മധുരമൂറുന്ന ശബ്ദത്തില്‍ നാസിയ പാടിയ മലയാള സിനിമപ്പാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.
നാസിയ അമിന്‍ മുഹമ്മദ് എന്ന പാക് ഗായിക തെളിഞ്ഞ മലയാളത്തില്‍ ഈ പാട്ടുപാട്ടി യൂട്യൂബില്‍ അപ്്ലോഡ് ചെയ്യുന്ന സമയത്ത് ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ യുദ്ധം കരിനിഴല്‍ വീഴ്ത്തിയിരുന്നു.
സംഗീതം അഭ്യസിച്ചിട്ടില്ലാത്ത കറാച്ചി സ്വദേശിനിയായ നാസിയ ദുബൈയില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജറായി ജോലി ചെയ്യുന്നു. അമ്മയുടെ കുടുംബം ഹൈദരാബാദിലുണ്ട്.