സ്പെയിന് തക്കാളി ഉല്‍സവ തിമിര്‍പ്പില്‍. ലോകപ്രശസ്ത തക്കാളിപ്പോരിന് ബുനോള്‍ നഗരമൊരുങ്ങി. തീവ്രവാദി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷാ വലയത്തിലാണ് നഗരം.
തക്കാളി നിറച്ച ട്രക്കുകള്‍ സ്പെയിന്റെ തെരുവുകളിലൂടെ നിരങ്ങി നീങ്ങി. വീടുകളും കടകളുമെല്ലാം വലിയ പ്ലാസ്റ്റിക്ക് വിരി കൊണ്ട് പൊതിഞ്ഞു കെട്ടി. നൂറ് മെട്രിക്ക് ടണ്‍ പഴുത്ത തക്കാളിയില്‍ നഗരം മുങ്ങി നിവരും. ലാ - ടൊമാറ്റിന , ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണപ്പോരാട്ടമാണിത്.
വാലന്സിയക്ക് സമീപം ബുനോളിലേക്ക് ഇരുപത്തിരണ്ടായിരത്തിലധികം ആളുകള്‍ തക്കാളി പോരിന് ഒത്തുകൂടും. തീവ്രവാദി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.