E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

മെക്സിക്കോയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 248 ആയി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെക്സിക്കോ സിറ്റിയെ വിറപ്പിച്ച വന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 248 ആയി. റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നഗരത്തില്‍ ഭൂരിഭാഗം കെട്ടിടങ്ങളും തകര്‍ന്നുവിണു. സൈന്യത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ മാസം മെക്സിക്കോയിലുണ്ടായ രണ്ടാമത്തെ ഭൂചലനമാണിത്. 

മെക്സിക്കോ സിറ്റിയില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെ പ്യൂഏബ്ലാ സംസ്ഥാനമാണ് രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ വന്‍ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മൊറേലോസ് , മെക്സികോ സിറ്റി, പോയബ്ല എന്നിവിടങ്ങളിലാണ് ഭൂചലനം ഏറ്റവും ബാധിച്ചത്. റിക്ടര്‍ സ്ക്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത് മെക്സിക്കോ സിറ്റിയിലാണ്. നഗരത്തിലെ ഏകദേശം ഏല്ലാ കെട്ടിടങ്ങളും നിലംപരിശായി. ചില കെട്ടിടങ്ങില്‍ തീ പിടുത്തവും ഉണ്ടായി. 3.8 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതിവിതരണം തടസപ്പെട്ടു. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂചലനം ബാധിച്ച പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി മെക്സിക്കന്‍ പ്രസിഡന്റ് അറിയിച്ചു. 

  ഈ മാസം മെക്സികോയിലുണ്ടാവുന്ന രണ്ടാമത്തെ ഭൂചലനമാണിത്. സെപ്റ്റംബര്‍ ഏഴിനുണ്ടായ ഭൂചലനത്തില്‍ 98പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭൂകമ്പ സാധ്യത ഏറയി പ്രേദേശങ്ങളുടെ പട്ടികയില്‍പ്പെടുന്ന മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത് 1985ല്‍ ആണ്. അന്ന് പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.