ലണ്ടന്‍ നഗരത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. 18 പേരുടെ നില അതീവഗുരുതരമാണ്. ഫ്ലാറ്റിലെ താമസക്കാരായ ചിലരെ ഇനിയും കണ്ടെത്താനുണ്ട്. സമുച്ചയത്തിലെ 120 ഫ്ളാറ്റുകളിലായി അറുന്നൂറോളം പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ദുരന്തത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
Advertisement