E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

അഫ്ഗാനിസ്ഥാനത്തിലെ ഐ എസ് കേന്ദ്രങ്ങളില്‍ യുഎസിന്റെ വ്യോമാക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഫ്ഗാനിസ്ഥാനത്തിലെ ഐ.എസ് കേന്ദ്രങ്ങളില്‍ യു.എസിന്റെ വ്യോമാക്രമണം. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളില്‍ വൈകിട്ടോടെയായിരുന്നു ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ ആണവേതര ബോംബായ ജി.ബി.യു 43 ഉപയോഗിച്ചായിരുന്നു ആക്രമണം. സേനയുടെ പ്രഹരശേഷിയില്‍ അഭിമാനം കൊള്ളുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു 

ബോംബുകളുടെ മാതാവ് എന്ന് വിളിപ്പേരുള്ള മാസീവ് ഓര്‍ഡന്‍സ് എയര്‍ബ്ലാസ്റ്റ് ബോംബ് അഥവാ മോബാണ് യു.എസ്. സേന അഫ്ഗാനിസ്ഥാനിലെ ഐ.എസ്. ശക്തികേന്ദ്രങ്ങളില്‍ ഉപയോഗിച്ചത്. 2003 ലെ ഇറാഖ് യുദ്ധകാലത്ത് വികസിപ്പിച്ച ഈ ബോംബ് ഇതാദ്യമായാണ് ഒരു യുദ്ധഭൂമിയില്‍ ഉപയോഗിക്കുന്നത്. മുപ്പതടി നീളവും ഇരുപത്തിരണ്ടായിരം പൗണ്ട് തൂക്കവുമുള്ള ഈ ബോംബില്‍ 11 ടണ്‍ സ്ഫോടകവസ്തുക്കള്‍ സംഭരിക്കാം. സഖ്യസേനയുടെ കണ്ണുവെട്ടിച്ച് പാക് അതിര്‍ത്തിയിലെ നങ്കര്‍ഹര്‍ പ്രവിശ്യയില്‍ ആചിന്‍ ജില്ലയില്‍ ഭൂഗര്‍ഭതാവളങ്ങളില്‍ കഴിയുന്ന ഭീകരരെ ലക്ഷ്യമിട്ടാണ് മാരകമായ പ്രഹരശേഷിയുള്ള ബോംബ് തന്നെ യു.എസ് സേന ആക്രമണത്തിന് തിരഞ്ഞെടുത്തത്. അത്യാധുനിക ജി.പി.എസ് സംവിധാനത്തിലൂടെ നിയന്ത്രിക്കപ്പെടുന്നവയാണിവ. MC-130 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 

സൈന്യത്തെക്കുറിച്ചുള്ള അഭിമാനം വര്‍ധിച്ചതായി ആക്രമണത്തിന് ശേഷം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്‌ലാമിക്ക് സ്റ്റേറ്റിനെ ഉന്മൂലനം ചെയ്യുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ട്രംപ് ഭരണകൂടം സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ഇടപെടലാണിത്. യു.എസ്. ഉള്‍പ്പെട്ട യുദ്ധമേഖലകളില്‍ ഉചിതമായ നീക്കങ്ങള്‍ക്ക് സൈന്യത്തിന് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാപ്പെട്ടിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :