കൊളംബിയയില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇരുന്നൂറ്റി ആറു പേര് മരിച്ചു. ഇരുന്നൂറ്റി ഇരുപത് പേരെ കാണാതായി. നിരവധി പേര്‍ക്ക് പരുക്കേറ്റു.
കൊളംബിയ ഇക്വഡോര്‍ അതിര്‍ത്തിയിലെ മോകോവ മേഖലയിലാണ് ദുരന്തം. ഒരു മാസം ശരാശരി ലഭിക്കേണ്ട മഴയുടെ 30 ശതമാനവും ഒരു ദിവസം പെയ്തു. നദികള്‍ കരകവിഞ്ഞൊഴുകി. രാത്രി സമയത്തുള്ള മണ്ണിടിച്ചിലും പ്രളയവും ദുരന്തത്തിന്റെ വ്യാപ്തികൂട്ടി. വീടുകള്‍ പലതും മണ്ണിനടിയിലാണ്. ഒരു പ്രദേശം മുഴുവന്‍ നാമാവശേഷമായി.
ഇരുന്നൂറ്റി ഇരുപത് പേര് മരിച്ചു. കാണാതായവരുടെ സംഖ്യ ഇതിലും കൂടുതലാണ്. . കൊളംബിയന്‍ പ്രസിഡന്റ് ദുരിത മേഖല സന്ദര്‍ശിച്ചു. പ്രദേശത്തേക്കുള്ള എണ്‍പത് ശതമാനം റോഡുകളും തകര്‍ന്നു കിടക്കുകയാണ്. കാലവസ്ഥ പ്രതികൂലമായതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.