E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:56 AM IST

Facebook
Twitter
Google Plus
Youtube

More in World

ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനുഷ്യരെ വഹിച്ചുള്ള ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തുടക്കമായി. രണ്ട് ബഹിരാകാശ ഗവേഷകരേയും വഹിച്ചുള്ള ഷെന്‍ഷു-പതിനൊന്ന് പേടകം ഇന്ത്യന്‍‍ സമയം അഞ്ച് മുപ്പതിന് യാത്ര തിരിച്ചു. മുപ്പത്തി മൂന്നു ദിവസം ഇവര്‍ ബഹിരാകാശത്ത് തങ്ങും. 

ചിങ് ഹെയ്‌പെങ്ങും ചെന്‍ ഡോങ്ങും. സ്വര്‍ഗീയ പേടകം എന്നര്‍ഥം വരുന്ന ഷെന്‍ഷു-പതിനൊന്നിലെ യാത്രക്കാര്‍. ചൈനീസ് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും തിയാന്‍ഗോങ്-രണ്ട് സ്പേസ് ലബോറട്ടറിയില്‍ മുപ്പതുദിവസം ഗവേഷണപരീക്ഷണങ്ങള്‍ നടത്തും. ഗോബി മരുഭൂമിയിലെ ചിയുകുവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ലോങ് മാര്‍ച്ച് ടൂ-എഫ് റോക്കറ്റില്‍ ഘടിപ്പിച്ചാണ് ഷെന്‍ഷു പേടകം വിക്ഷേപിച്ചത്. ഒരുമാസം മുമ്പ് ചൈന ബഹിരാകാശത്ത് സ്ഥാപിച്ച തിയാന്‍ഗോങ് രണ്ട് സ്പേസ് ലബോറട്ടറിയില്‍ ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് ഇവര്‍ നടത്തുക.

പട്ടുനൂല്‍പ്പുഴുക്കളെ ഉപയോഗിച്ചുള്ള ജൈവ പരീക്ഷണങ്ങളും ഹൃദയാരോഗ്യം സംബന്ധിച്ച നിരീക്ഷണ, ഗവേഷണങ്ങളും ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തും. ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ചിങ് ഹെയ്പെങ്ങിന്റെ അന്‍പതാം പിറന്നാളാണ് ഒക്ടോബര്‍ ഇരുപത്തിനാല്. നിലവില്‍ ഭൂമിയോട് അടുത്തുനില്‍ക്കുന്ന ഭ്രമണപഥത്തിലാണ് ചൈന മനുഷ്യരെ എത്തിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നത്. അധികം വൈകാതെ ഇത് വിദൂരമേഖലകളിലേക്ക് വ്യാപിപ്പിക്കും. 2022 നകം ബഹിരാകാശത്ത് സ്വന്തം സ്പേസ് സ്റ്റേഷന്‍‌ സ്ഥാപിക്കാനും ചൈന തീരുമാനിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :