പൂര്‍ണ്ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ ജെറ്റ് വിമാനം തയാറായി. ജര്‍മന്‍ കമ്പനിയായ ലിലിയമാണ് ബാറ്ററി വിമാനം നിര്‍മിച്ചത്.
2015ല്‍ മ്യൂണിച്ചിലെ സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ നാല് യുവാക്കള്‍ തുടങ്ങിയ സംരംഭമായ ലിലിയമാണ് ചുരുങ്ങിയ കാലംകൊണ്ട്് വൈമാനിക രംഗത്ത് വിപ്ലവം സ്യഷ്ടിച്ചത്. ഹെലിക്കോപ്റ്ററിന് സമാനമായ രീതിയില്‍ പറന്നുയരുന്ന ഈ വിമാനത്തെ കമ്പനി വിശേഷിപ്പിക്കുന്നത് 'പറക്കും ടാക്സി ' എന്നാണ്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറില്‍ 300 കിലോമീറ്ററില്‍ വേഗത്തില്‍ പറക്കാന്‍ ഇവയ്ക്ക് കഴിയും.
നാലു മാസങ്ങള്‍ക്ക് മുമ്പാണ് ലിലിയം രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറു വിമാനം പരീക്ഷിച്ചത്. ഇതിന്റെ വിജയത്തോടെയാണ് പറക്കും ടാക്സികള്‍ നിര്‍മിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. പരീക്ഷണ യാത്ര വിജയിച്ചതോടെ പറക്കും ടാക്സികള്‍ക്ക് ലോകമെമ്പാടും മികച്ച സ്വീകാര്യത ലഭിച്ചു. എന്നാല്‍ , ഇവ വിപണിയിലെത്താന്‍ 2019 വരെ കാത്തിരിക്കണം.