E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

2020 വരെ കാലാവധി ഉണ്ടായിരിക്കെ തെരേസ മെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ത് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബ്രിട്ടിഷ് പാര്‍ലമെന്‍‌റ് തിരഞ്ഞെടുപ്പും സര്‍ക്കാര്‍ രൂപീകരണവും അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍.

2020 വരെ കാലാവധി ഉണ്ടായിരിക്കെ തെരേസ മെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ത് ?

പ്രധാനമന്ത്രി തെരേസ മെയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ രാഷ്ട്രീയ ചൂതാട്ടമെന്നാണ് നിരീക്ഷകര്‍ വിശേഷിപ്പിച്ചത്. തന്‍റെ ജനപ്രീതിയെക്കുറിച്ചുള്ള അമിത ആത്മവിശ്വാസവും പ്രതിപക്ഷം ദുര്‍ബലരാണെന്ന വിശ്വാസവും കാരണമായി. വന്‍ ഭൂരിപക്ഷത്തില്‍ 5 വര്‍ഷത്തേക്കുകൂടി അധികാരമുറപ്പിക്കുക, അതുവഴി ബ്രെക്സിറ്റിന് രാജ്യത്തിന്‍റെയാകെ പിന്തുണയുണ്ടെന്ന് വരുത്തുക, യൂറോപ്യന്‍ യൂണിയനിലെ നേതാക്കളുടെ മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുക, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നേതാവിന്‍റെ കസേര ഉറപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം

ഫലം വന്നപ്പോള്‍ എന്തായി ബ്രിട്ടിഷ് രാഷ്ട്രീയം ?

അതിബുദ്ധി തെരേസ മെയ്ക്ക് ആപത്തായി ഭവിച്ചു. ഭരണത്തുടര്‍ച്ച ലഭിക്കാന്‍ കേവലഭൂരിപക്ഷമായ 326ലെത്താന്‍  കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കായില്ല. 316 സീറ്റാണ് ഭരണകക്ഷി നേടിയത്. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 260 സീറ്റുകള്‍ നേടി അപ്രതീക്ഷിതമായി നില മെച്ചപ്പെടുത്തി. സ്കോട്ടീഷ് നാഷണൽ പാർട്ടിക്ക് 35 സീറ്റും വടക്കന്‍ അയർലൻഡിലെ പ്രധാന പ്രാദേശിക പാർട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്ക് 10 സീറ്റുംലഭിച്ചു

ലേബര്‍ പാര്‍ട്ടിക്ക് നേട്ടമെന്ന് പറയുന്നത് എന്തുകൊണ്ട് ?

ലേബര്‍ പാര്‍ട്ടിയുടെ വോട്ട് ഷെയറില്‍ വന്‍ വര്‍ധനയുണ്ടാക്കാന്‍ ജെറമി കോര്‍ബിന്‍റെ നേതൃത്വത്തിനായി എന്നതു തന്നെ. രണ്ടാം ലോകമഹായുദ്ധശേഷം  നടന്ന തിരഞ്ഞെടുപ്പില്‍ ക്ലെമന്‍റ് ആറ്റ്ലിയുടെ നേതൃത്വത്തിലാണ് ലേബര്‍ പാര്‍ട്ടി ഇതിനുമുമ്പ് ഇത്രവലിയ മുന്നേറ്റമുണ്ടാക്കിയത്. അസമത്വത്തിനെതിരെ ലോകമാകമാനം ഉയരുന്ന പ്രതിഷേധത്തിന്‍റെ പ്രതിഫലനമാണ് ലേബര്‍ മുന്നേറ്റമെന്ന് ഇടതുപക്ഷക്കാര്‍ വാദിക്കുന്നു. മെയ് സര്‍ക്കാര്‍ താഴെപ്പോയാല്‍ ജെറമി കോര്‍ബിന്‍റെ നേതൃത്വത്തില്‍ സഖ്യകക്ഷിസര്‍ക്കാരിനുള്ള സാധ്യത തള്ളിക്കളയാനാവില്ല, 

സര്‍ക്കാര്‍ രൂപീകരണം എങ്ങനെ ?

പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെരേസ മെയ് രാജിവക്കുമെന്ന് കണക്കുകൂട്ടിയവര്‍ക്ക് തെറ്റി. പത്തുസീറ്റുള്ള ഡിയുപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ തീരുമാനിച്ചു. 

ആരാണീ ഡിയുപി , എന്താണ് അവരുടെ ആശയങ്ങള്‍ ?

വടക്കന്‍ അയര്‍ലന്‍ഡിലെ പ്രൊട്ടസ്റ്റന്‍റ് പുരോഹിതന്‍ ഇയാന്‍ പേസ്്ലി തുടങ്ങിയ പ്രസ്ഥാനം. കടുത്ത വലതുപക്ഷനിലപാടുകള്‍, സ്വവര്‍ഗവിവാഹം, ഗര്‍ഭച്ഛിദ്രം തുടങ്ങിയവയെയല്ലാം എതിര്‍ക്കുന്നു. ബ്രിട്ടിഷ് ദേശീയവാദത്തിന്‍റെ വക്‍താക്കള്‍ 

ഡിയുപിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാവുമോ ?

വലിയ നിബന്ധനകള്‍ ഡിയുപി മുന്നോട്ടുവയ്ക്കുമെന്നുറപ്പ്വടക്കന്‍ അയര്‍ലന്ഡ‍ിന് കൂടുതല്‍ സാമ്പത്തിക സഹായം, നിയമസഭയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍, നികുതി ഇളവുകള്‍ ഇങ്ങനെ വലിയ പട്ടിക തന്നെ അവര്‍ നിരത്തിയേക്കും 

ബ്രെക്സിറ്റിന്‍റെ ഭാവിയെന്ത് ?   

ബ്രെക്സിറ്റിന് ജനപിന്തുണ ഉറപ്പിക്കാന്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് തെരേസ മെയ്ക്ക് തിരിച്ചടിയേറ്റത്. കൂട്ടുകക്ഷി ഭരണത്തിന്‍റ െഅനിശ്ചിതത്വം ബ്രെക്സിറ്റ് നടപടികളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് യൂറോപ്യന്‍ നേതാക്കള്‍ പറയുന്നു. ബ്രെക്സിറ്റിലെ വ്യവസ്ഥകൾ ലഘൂകരിച്ചുള്ള നയം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും.  കുടിയേറ്റം, ഏകീകൃത വിപണി തുടങ്ങിയവിഷയങ്ങളില്‍ പ്രത്യേകിച്ചും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :