യാത്രാവിലക്കിനു പിന്നാലെ വിമാനയാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി അമേരിക്ക. ഗള്‍ഫ് രാജ്യങ്ങളിലേതുള്‍പ്പെടെ പത്ത് നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് നിയന്ത്രണം. അനിശ്ചിതകാല നിരോധനത്തിന് അമേരിക്ക കാരണം വ്യക്തമാക്കിയിട്ടില്ല.
അമേരിക്കന്‍ ഗതാഗത സുരക്ഷാ വിഭാഗമാണ് പുതിയ നിയമം പുറത്തിറക്കിയത്. യുഎഇയിലെ ദുബായ്, അബുദാബി, സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ഖത്തറിലെ ദോഹ, കുവൈറ്റ് സിറ്റി, ജോര്‍ദാനിലെ അമ്മാന്, ഈജിപ്തിനെ കെയ്റോ, മൊറോക്കോയിലെ കാസബ്ളാങ്ക, ടര്‍ക്കിയിലെ ഈസ്താംബുള്‍ എന്നീ നഗരങ്ങളില്‍ നിന്നുള്ള നോണ്‍ സ്റ്റോപ്പ് വിമാനങ്ങളില്‍ അമേരിക്കയിലേക്ക് വരുന്നവര്‍ക്കാണ് നിയന്ത്രണം ബാധകമാവുക.
മൊബൈല്‍ ഫോണുകളും മെഡിക്കല്‍ ഉപകരണങ്ങളും ഒഴികെയുള്ള ഒരു ഇലക്ട്രോണിക് സാധനങ്ങളും ഹാന്‍ഡ് ലഗേജില്‍ അനുവദിക്കില്ല. ലാപ്പ് ടോപ്, ഐപാഡ്, ക്യാമറ, ഐപോഡ് തുടങ്ങിയവ ഇനിമുതല്‍ ചെക്ക് ഇന്‍ ചെയ്യണം. വ്യോമയാന സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണമെന്നാണ് സൂചനകളെങ്കിലും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.