വത്തിക്കാനില്‍ മാര്‍പ്പാപ്പയെ സാക്ഷിയാക്കി ഒരു പ്രണയാഭ്യര്‍ഥന. വെനസ്വലയിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ ഡാരിയോ റെമിറെസ് ആയിരുന്നു വ്യത്യസ്തനായ ആ കാമുകന്
മാര്‍പാപ്പയെ ഞെട്ടിച്ച കമിതാക്കള്‍!!!!!. വെനസ്വലയിലെ മനുഷ്യാവകാശലംഘനത്തിന്റെ ആശങ്കകള്‍ പാപ്പയുമായി പങ്കുവച്ച ഡാരിയോ റെമിറെസ് തന്റെ ഹൃദയത്തിലൊളിപ്പിച്ച മറ്റൊരു ആശങ്കയ്ക്കുകൂടി പരിഹാരം കണ്ടു. രാഷ്ട്രീയചര്‍ച്ച പ്രണയാഭ്യര്‍ഥനയ്ക്ക് വഴിമാറിയപ്പോള്‍ പാപ്പായ്ക്കും അമ്പരപ്പ്.
ആരെയും ആകര്‍ഷിക്കുന്ന പ്രണയാഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി കാമുകി എസ്പിനാള്‍. ഒടുവില്‍ മാര്‍പാപ്പയുടെ അനുഗ്രഹം വാങ്ങി മടക്കം