അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തില്‍ അറുപത്തിയഞ്ചു മരണം. മുന്നൂറ്റിഇരുപത്തിയഞ്ചു പേര്‍ക്കു പരുക്കേറ്റു. ഇന്ത്യന്‍ എംബസി ജീവനക്കാര്‍ സുരക്ഷിതരാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
കാബൂളില്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു സമീപമം രാവിലെ എട്ടരയോടെയാണ് കാര്‍ബോംബ് സ്ഫോനമുണ്ടായത്. ഓഫീസുകളും വിദ്യാലയങ്ങളും തുറക്കുന്ന തിരക്കേറിയ സമയമായത്തായിരുന്നു ഉഗ്രസ്ഫോടനം. ജര്‍മന്‍, ഇന്ത്യന്‍ എംബസികളുടെ സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഇന്ത്യന്‍ എബസികെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. എംബസി ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും എല്ലാവരേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും വിദേശകാര്യമന്ത്രി സുഷ്്മസ്വരാജ് വ്യക്തമാക്കി. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ വസതിയും അമേരിക്ക, ഫ്രാന്‍സ്, കാനഡ ഉള്‍പ്പെടെ വിവിധ എംബസികളുടെ ഓഫീസുകളും സ്ഥിതി ചെയ്യുന്ന അതീവസുരക്ഷാമേഖലയായ വാസിര്‍ ഖാനിലാണ് സ്ഫോടനമുണ്ടായത്. ജര്‍മന്‍, ഫ്രാന്‍സ് എംബസികള്‍ക്കു കേടുപാടുപറ്റി. അമ്പതോളം വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്നും എല്ലാത്തരം ഭീകരതയേയും തുടച്ചു നീക്കാന്‍ അഫ്ഗാനൊപ്പം നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഈ മാസം ഇതു രണ്ടാം തവണയാണ് അഫ്ഗാന് തലസ്ഥാനത്ത് ഉഗ്രസ്ഫോടനമുണ്ടാകുന്നത്.