എയ്ഡ്സ് ബാധിതരായ കുരുന്നുകള്‍ക്കായ് ജീവിതം മാറ്റിവച്ച് ദക്ഷിണാഫ്രിക്കക്കാരി റോസി മിഷേൽ. കേപ്പ് ടൗണിലെ തെരുവില്‍ അലഞ്ഞ 126 കുട്ടികളുടെ എല്ലാമാണ് ഇന്ന് റോസി മിഷേല്‍.
വീട്ടുവാതിക്കല്‍ ഭക്ഷണത്തിനായി മുട്ടിവിളിച്ച കുട്ടിയുടെ ദയനീയ മുഖമാണ് റോസിയെ സന്നദ്ധപ്രവര്ത്തനത്തിലേക്കെത്തിച്ചത്. മാലിന്യ കൂമ്പാരത്തില്‍ അന്നം തിരഞ്ഞ കുട്ടികളെ റോസി സ്വന്തം വീട്ടിലെത്തിച്ചു. പിന്നെ അവര്‍ക്കുവേണ്ടിയായിരുന്നു ജീവിതം.
എച്ച്.ഐ.വി ബാധിതരായ ഇവര്‍ക്ക് വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും പുറമെ സ്വയം തൊഴില്‍ പരിശീലനവും നല്കുന്നു. ഒപ്പം രോഗത്തെക്കുറിച്ച് കൗണ്‍സിലിങ്ങും. റോസിക്കരികില്‍ ആദ്യമെത്തിയവരില്‍ പലരും ഇന്ന് ഉദ്യോഗാര്‍ഥികളാണ്. മറ്റുള്ളവര്‍ക്കായി റോസീസ് ബേക്കറി എന്ന സംരംഭവും നടത്തുന്നു.
ആഹാരവും വസ്ത്രവും കളിയും ചിരിയും നല്കി അവര്‍ക്കൊപ്പം അവരിലൊരാളായിമാറിയ റോസി കുട്ടികള്‍ക്ക് മാമ റോസി ആണ്. അതെ, ആരുമില്ലാത്തവരുടെ മാമ