E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

ലാസ് വേഗസ് വെടിവയ്പ്: അക്രമിയുടെ പക്കൽ നിന്നും വന്‍ ആയുധശേഖരം കണ്ടെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കയിലെ ലാസ് വേഗസില്‍ സംഗീത പരിപാടിയില്‍ പങ്കെടുത്ത 59 പേരെ വെടിവച്ചു കൊന്ന അക്രമി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും കാറില്‍ നിന്നും വീട്ടില്‍ നിന്നും വന്‍ ആയുധശേഖരം പൊലീസ് കണ്ടെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്. ഏറ്റെടുത്തെങ്കിലും സ്റ്റീഫന്‍ പാഡക്കിന് ഐഎസുമായി ബന്ധം തെളിയിക്കുന്ന സൂചനകള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. 

വെടിവയ്പിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ 525 പേരില്‍ 19 പേര്‍ ഗുരുതരാവസ്ഥയിലാണ്. പൊലീസെത്തുന്നതിനു മുമ്പു തന്നെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ച പാഡക്ക് സ്വയം ജീവനൊടുക്കുകയായിരുന്നു. പാഡക്കിന്റെ ഹോട്ടലില്‍ നിന്ന് 23 തോക്കുകളും കാറില്‍ നിന്ന് സ്ഫോടനത്തിന് ഉപയോഗിക്കാവുന്ന അമോണിയം നൈട്രേറ്റിന്റെ ചാക്കുകളും കണ്ടെടുത്തു. ഇതിനു പുറമേ പാഡക്കിന്റെ മെസ്ക്വീറ്റിലെ വസതിയില്‍ നിന്ന് 19 തോക്കുകളും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് കവര്‍ച്ചക്കാരനായ ബെഞ്ചമിന് പാഡക്കിന്റെ മകനാണ് സ്റ്റീഫന്‍. എഫ്ബിഐയുടെ അപകടകാരികളായ 10 കുറ്റവാളികളുടെ പട്ടികയില്‍പെട്ടയാളും. അതേസമയം, തോക്കുകള്‍ വാങ്ങി സൂക്ഷിക്കാറുണ്ടെന്നല്ലാതെ സ്റ്റീഫന്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സൂചനയില്ല. തോക്കുകള്‍ വാങ്ങാന്‍ കാര്യമായ നിയന്ത്രണമില്ലാതെ  നെവാദ സ്റ്റേറ്റിലാണ് പാഡക്കിന്റെ വസതി. തോക്കുവ്യാപാരം നിയന്ത്രിക്കാന്‍ കര്‍ശനനിയമം നടപ്പാക്കണമെന്ന് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി ആവശ്യപ്പെട്ടെങ്കിലും പാടില്ലെന്ന നിലപാടാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്.