ഇന്ന് ലോക ഒാസോണ്‍ ദിനം. ഒാസോണ്പാളിയെ സംരക്ഷിക്കുന്നതിനുള്ള മോണ്ട്രിയോള് ഉടമ്പടിയ്ക്ക് ഇന്ന് മുപ്പതുവര്‍ഷം. സൂര്യനുകീഴിലുള്ള സര്വ്വജീവനേയും സംരക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ഒാസോണ്‍ സംരക്ഷണം ലോകരാജ്യങ്ങള്‍ ഏറ്റെടുത്തിട്ട് ഇന്നേക്ക് മുപ്പത് വര്‍ഷം. സൂര്യനു കീഴില്‍ സര്‍വ്വ ചരാചരങ്ങളേയും സംരക്ഷിക്കുന്ന ഒാസോണിനെ രക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ മോണ്ട്രിയോള് ഉടമ്പടിയില്‍ 1987 സെപ്റ്റംബര്‍ 16നാണ് ഒപ്പുവെച്ചത്. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ആദ്യത്തെ ഉടമ്പടിയായിരുന്നു അത്. ഒാസോണ്‍ സംരക്ഷണത്തിനായി അന്ന് തുടങ്ങിയ ദൗത്യം വിജയിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ അന്റാര്‍ട്ടിക്കയില്‍ കാണാം. വിള്ളലിന്റെ തോത് കുറഞ്ഞുവരുന്നു. ഭാവിയില്‍ ശോഷണം പൂര്‍ണ്ണമായും ഇല്ലാതാക്കും.
1994 ല്‍ ഒാസോണ്‍ ദിനം ആചരിച്ചു തുടങ്ങിയതു മുതല്‍ ഒാസോണ്‍ പാളിയെ നശിപ്പിക്കുന്ന രാസവസ്തുകളെ നിയന്ത്രിക്കുന്നതടക്കം യുഎന്‍ നടത്തിയ വിജയകരമായ പോരാട്ടങ്ങള്‍ക്കൂടി ഈ അവസരത്തില്‍ ഒാര്മ്മിക്കേണ്ടതുണ്ട്. വീ ആര് ഒാള് ഒാസോണ്‍ ഹീറോസ് എന്നതാണ് ഈ വര്‍ഷത്തെ ഒാസോണ്‍ ദിനാചരണത്തിന്റെ മുദ്രാവാക്യം. അതെ, ഭൂമിയുടെ ഈ കുടയ്ക്കായി കാവല്‍നിന്ന നാം ഒാരോരുത്തരും ഹീറോകളാണ്. ഒാസോണ്‍ ഹീറോകള്‍.