ഹസന് റൂഹാനി വീണ്ടും ഇറാന് പ്രസിഡന്റ്. യാഥാസ്ഥിതിക വാദി ഇബ്രാഹിം റൈസിയെയാണ് റൂഹാനി പരാജയപ്പെടുത്തിയത്. റൂഹാനിയുടെ തിരഞ്ഞെടുപ്പ് രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനിലെ യാഥാസ്ഥിതിക നേതൃത്വത്തിനെതിരെ പുരോഗമനവാദവുമായെത്തിയ വ്യക്തിയാണ് ഹസന് റൂഹാനി. മിതവാദം തന്നെയാണ് റുഹാനിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഡിപ്ലോമാറ്റിക് ഷെയ്ഖ് എന്ന് അറിയപ്പെടുന്ന റുഹാനി പാശ്ചാത്യലോകത്തിനു മുന്നില്‍ ഇറാന്റെ പുതിയ മുഖം വരച്ചുകാട്ടി.ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു നിന്ന ഇറാനെ അവര്‍ക്കിടയില്‍ ഒരാളാക്കിമാറ്റിയത് 2015ലെ നിര്‍ണായകമായ ആണവകരാറായിരുന്നു.ഇതിന് മുന്‍കൈയെടുത്തത് റൂഹാനിയാണ്.അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇറാനെതിരെയുള്ള വിലക്കുകള്‍ നീക്കി.
കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പില്‍ 50.7 ശതമാനം വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ എതിരാളിയായ ഇബ്രാഹിം റെയ്സിക്കെതിരെ റൂഹാനി നേടിയത് 57 ശതമാനം വോട്ടുകളാണ്. 40 മില്യണിലധികം പേര് വോട്ടുചെയ്ത ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നല്ലൊരുശതമാനം സ്ത്രീകളായിരുന്നു.