ബാഹുബലിയുടെ രണ്ടാം ഭാഗം കർണാടകയിൽ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ. ചിത്രത്തിൽ കട്ടപ്പയെ അവതരിപ്പിച്ച തമിഴ് നടൻ സത്യരാജ് കാവേരി ജലതർക്കത്തിൽ തമിഴ്നാടിനു അനുകൂല നിലപാട് എടുത്തതാണ് പ്രതിഷേധത്തിന് കാരണം.
കട്ടപ്പ കൂടെയുണ്ടെങ്കിൽ ബാഹുബലി സുരക്ഷിതനായിരിക്കാം. പക്ഷെ കട്ടപ്പയെ അവതരിപ്പിച്ച സത്യരാജ് കാവേരി വിഷയത്തിൽ എടുത്ത തമിഴ്നാട് അനുകൂല നിലപാടാണ് കർണാടകയിൽ ബഹുബലിക്കെതിരായ പ്രധിഷേധത്തിലേക്കു എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ തീയേറ്ററുകളിൽ പ്രദര്ശിപ്പിക്കുന്നതിനു എതിരെ കന്നഡ രക്ഷണ വേദികെ പ്രവർത്തകരാണ് ആദ്യം രംഗത്ത് വന്നത്. ബെള്ളാരിയിലെ തിയറ്ററിൽ പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തെ തുടർന്ന് ടീസർ പ്രദര്‍ശിപ്പിക്കുന്നതു നിർത്തിവെച്ചു. കാവേരി ജലതർക്കത്തിൽ സത്യരാജ് എടുത്ത തമിൾനാട് അനുകൂല നിലപാടാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. ബഹുബലി ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.