ആലിയ ഭട്ടും വരുണ്‍ ധവാനും ഒന്നിക്കുന്ന ബദ്രിനാഥ് കി ദുല്‍ഹനിയ റിലീസിന് തയാറായി. പ്രണയ കഥ പറയുന്ന സിനിമ ശശാങ്ക് ഖായിത്തനാണ് സംവിധാനം ചെയ്തത്.
ബോളിവുഡിലെ യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് ബഗ്രിനാഥ് കി ദുല്‍ഹനിയ. തനിനാടന്‍ വേഷത്തിലാണ് ഇത്തവണ ആലിയ ഭട്ട് എത്തുന്നത്. ആലിയുടെ പുത്തന്‍ ഗെറ്റപ്പ് ശ്രദ്ധ നേടിക്കഴിഞ്ഞു.
ഡിഷ്യും എന്ന ചിത്രത്തിന് ശേഷം വരുണ്ധവാന് നായകവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. എബിഡിഡി 2വിന് ശേഷം വരുണ്‍ ധവാന് ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ബദ്രിനാഥ് കി ദുല്ഹനിയയെ കാത്തിരിക്കുന്നത്.
അമാല്‍ മാലിക്കാണ് സംഗീതം. ശശാങ്ക് ഖായിത്തന് തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 10നാണ് ബദ്രിനാഥ് കി ദുല്‍ഹനിയ പ്രദര്‍ശനം ആരംഭിക്കുന്നത്.