സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന കോമഡി ആക്ഷന്‍ ചിത്രം എ ജെന്റില്മാന്, സുന്ദര്‍, സുശീല്‍, റിസ്കി റിലീസിന് തയ്യാറെടുക്കുന്നു. ഹൃതിക് റോഷന് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ബാങ് ബാങിന്റെ രണ്ടാം ഭാഗമാണ് എ ജെന്റില്മാന്. സുന്ദരനും സുശീലനുമായ നായകന്, അയാള്‍ക്ക് ഒരപരന്, ഇവരുടെ ജീവിതത്തിലുണ്ടാകുന്ന കണ്‍ഫ്യൂഷനാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുമ്പോള്‍ നായികയായെത്തുന്നത് ജാക്വിലിന് ഫെര്‍ണാണ്ടസ് ആണ്.
പ്രധാന വില്ലനായി സുനില്‍ ഷെട്ടിയെത്തുമ്പോള്‍, രജത് കപൂര്‍, ദര്ശന് കുമാര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം മികച്ച ലൊക്കേഷനുകളും ആക്ഷന്‍ സീക്വന്‍സുകള്‍ കൊണ്ടും നിറഞ്ഞതാണ്. ഓഗസ്റ്റ് 25ന് ചിത്രം തീയറ്റുകളിലെത്തും.