പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം ഓർമ്മപ്പെടുത്തി മരം എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമാകുന്നു. കാസർകോട് ഉദുമ സ്വദേശിയായ വിനോദ് കണ്ണോലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഈ ചോദ്യത്തോടെയാണ് മരം എന്ന ഹ്രസ്വചിത്രം തുടങ്ങുന്നത്. സാമ്പത്തക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി പുരയിടത്തിലെ മരങ്ങൾ വെട്ടിവിൽക്കാൻ തീരുമാനിക്കുന്ന ഹാരീസ് എന്ന ചെറുപ്പക്കാരനിലൂടെ ചിത്രം കഥപറയുന്നു.
മരങ്ങൾ ഇല്ലാതാകുന്നതോടെ ഭൂമിയുടെ അവസ്ഥയെന്താകും എന്ന തിരിച്ചറിവിലേയ്ക്കാണ് ഒരു ഉറക്കം ഹാരിസിനെ എത്തിക്കുന്നത്. പ്രവാസിയായ റിയാസ് പാക്കിയാരയാണ് ഹാരിസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ സംരഭമാണ് മരം. കന്നട അമേച്വർ നാടകരംഗത്തെ സജീവസാന്നിധ്യമായ പ്രമോദ് അന്തപുരം ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജിവന്റെ നിലനിൽപ്പിന് മരങ്ങളുടെ പ്രാധാന്യം ഹാരിസ് തിരിച്ചറിഞ്ഞ്, മരം വെട്ടാനുള്ള തീരുമാനം ഉപേക്ഷിക്കുന്നതോടെ പതിനൊന്ന് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പൂർണമാകുന്നു.