റിലീസിന് തയാറെടുക്കുന്ന ജയരാജ് ചിത്രം വീരത്തിലെ അവതരണഗാനം എത്തി. അമിതാഭ് ബച്ചന് ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാട്ട് പുറത്ത് വിട്ടത്. ഓസ്കര് പരിഗണന പട്ടികയില്‍ ഇടം പിടിച്ച പാട്ട് കൂടിയാണിത്.
വീരത്തിന്റെ ട്രെയിലര്‍ ഹൃത്വിക്ക് റോഷനാണ് പുറത്തിറക്കിയതെങ്കില്‍ അവതരണ ഗാനം ചലചിത്രപ്രേമികള്‍ക്ക് പങ്കുവെച്ചത് ബിഗ് ബി അമിതാഭ് ബച്ചനാണ്. ജെഫ് റോണയാണ് സംഗീതം.
ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുനാല്‍ കപൂര്‍ നായകവേഷത്തിലെത്തുന്നു. വീരത്തിന് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ വലിയ ഇടം സ്വന്തമാക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വീരം ഇന്ത്യയില്‍ പ്രദര്‍ശനം ആരംഭിക്കും.