ഫര്ഹാന് ഫാസില്‍ നായകനായി എത്തുന്ന പ്രണയ ചിത്രം ബഷീറിന്റെ പ്രേമലേഖനം റിലീസിന് തയാറായി. സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു. സന അല്‍ത്താഫാണ് നായിക.
സക്കറിയുടെ ഗര്‍ഭിണകള്‍, കുമ്പസാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം.
എണ്‍പതുകള്‍ പശ്ചാതലമാക്കിയാണ് സിനിമ കഥ പറയുന്നത്. മലയാള സിനിമയിലെ ഹിറ്റ് ജോഡികളായ മധുവും ഷീലയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബഷീറിന്റെ പ്രേമലേഖനത്തിനുണ്ട്.
കമ്മട്ടിപ്പാടത്തിലൂടെ കയ്യടി നേടിയ മണികണ്ഠനും സിനിമയില്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒരു പിടി മികച്ച പാട്ടുകളുമായാണ് സിനിമയുടെ വരവ്. വിഷ്ണു മോഹന്‍ ശര്‍മ്മയാണ് സംഗീതം. ഗാനരചന ഹരിനാരയണന്.