വിജയ് സേതുപതിയും മഡോണ സെബാസ്റ്റ്യനും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കവന്‍ അടുത്ത മാസം തീയറ്ററുകളിലേയ്ക്ക്. കെ. വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
അനേഖനു ശേഷം കെ.വി ആനന്ദ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് കവന്‍. മുഴുനീള ആക്ഷന്‍ ത്രില്ലറാണ് ചിത്രം. മാധ്യമ പ്രവര്‍ത്തകരുടെ വേഷത്തിലാണ് വിജയ് സേതുപതിയും മഡോണ സെബാസ്റ്റ്യനും എത്തുന്നത്. എട്ടു വര്‍ഷത്തിന് ശേഷം ടി. രാജേന്ദ്രന് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. യുവ നടന് വിക്രാന്തും പ്രധാന വേഷത്തിലെത്തുന്നു.
ഹിപ്പോപ്പ് തമിഴയാണ് സംഗീതം. അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. എജീസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലാപതി എസ്. ആഖോരം, എസ്. സുരേഷ്, എസ്. ഗണേശ് എന്നിവരാണ് നിര്‍മാണം.