നടിയെ ആക്രമിച്ച കേസില്‍പ്പെട്ട സ്വന്തം സാഹചര്യം ധ്വനിപ്പിച്ച് ദിലീപിന്റെ പുതിയ ചിത്രമായ രാംലീലയുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. അമ്മയുടെ യോഗത്തില്‍ ദിലീപിനെ പിന്തുണച്ച് വിവാദത്തില്‍പ്പെട്ട മുകേഷിന്റെ കഥാപാത്രവും ദിലീപിന്റെ നായകകഥാപാത്രവുമാണ് ടീസറിലുള്ളത്. ഭഗവദ്ഗീതയിലെ വിഖ്യാതമായ ശ്ലോകത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ടീസര്‍.
ശക്തമായ കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ടീസർ തരംഗമാകുമെന്ന് ഉറപ്പ്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, വിജയരാഘവൻ, രാധിക ശരത്കുമാർ തുടങ്ങി പ്രമുഖതാരങ്ങള്‍ അണിനിരക്കുന്നു. ടോമിച്ചൻ മുളകുപാടം ആണ് നിർമാണം.