വിക്രം വേദക്ക് ശേഷം പുതിയച്ചിത്രവുമായി വിജയ് സേതുപതി. പുരിയാത്ത പുതിരെന്ന ചിത്രം ഇന്ന് തിയറ്ററുകളിലെത്തും. നവാഗത സംവിധായകനായ രഞ്ജിത് ജയകോടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഗായത്രിയാണ് നായിക. വയലിന് ടീച്ചറുടെ വേഷം ഗംഭീരമാക്കാന്‍ വയലിന് വരെ പഠിച്ചു താരം.
വിക്രം വേദക്കുവേണ്ടി ഹിറ്റ് ഗാനങ്ങളൊരുക്കിയ സി എസ് റാം തന്നെയാണ് സംഗീതം. സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ട്രെയ്ലര് സോഷ്യൽ മീഡിയകളിൽ ഇതിനകം തന്നെ വൻ ഹിറ്റാണ്. ഓണ്‍ലൈന്‍ ബുക്കിങ് വരെ തുടങ്ങി പൊങ്കലിന് റിലീസിനൊരുങ്ങിയ ചിത്രം വൈകുകയായിരുന്നു.