റിലീസിന് തായാറെടുക്കുന്ന യുവതാരചിത്രം കാപ്പുചീനോയിലെ മിടുക്കിപാട്ട് വൈറലാകുന്നു.ഷഹബാസ് അമന് പാടിയ പാട്ട് ലക്ഷം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.
ഒരുപിടി മികച്ച പാട്ടുകളുമായാണ് കാപ്പുചീനോയുടെ വരവ്. 1961ല്‍ പുറത്തിറങ്ങിയ ഉണ്ണിയാര്ചയിലെ മിടുക്കി മിടുക്കി എന്ന പാട്ടിന്റെ പുതിയരൂപമാണ് വൈറലാകുന്നത്.
രാഘവന് മാസ്റ്ററുടെ സംഗീത്തില്‍ ഒരുങ്ങിയ പാട്ടിന് പുതിയരൂപം ഒരുക്കിയത് ബിബിന്‍ അശോകാണ്. മെഹബൂബ് പാടിയ പാട്ട് ഷഹബാസ് അമനാണ് കാപ്പുചീനയില് ആലപിച്ചിരിക്കുന്നത്.
രവീന്ദ്രന്, അനീഷ് ജി മേനോന്, നടാഷ ശരണ്യ എന്നിവര്‍ അണിനിരക്കുന്ന ചിത്രമാണ് കാപ്പുചീനോ. നൌഷാദാണ് സംവിധാനം.