E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ഹോളിവുഡിലെ മസില്‍മാന്‍ അര്‍ണോള്‍ഡ് ഷ്വാസ്നഗര്‍ എഴുപതിന്റെ നിറവിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹോളിവുഡിലെ മസില്‍മാന്‍ അര്‍ണോള്‍ഡ് ഷ്വാസ്നഗര്‍ എഴുപതിന്റെ നിറവില്‍. ബോഡി ബില്‍ഡിങ് മുതല്‍ രാഷ്ട്രീയത്തില്‍വരെ ഭാഗ്യം പരീക്ഷിച്ച അര്‍ണോള്‍ഡിന്റെ എഴുപതാം പിറന്നാള്‍ ആഘോഷം സുഹൃത്തും ഹോളിവുഡ് ഇതിഹാസവുമായ സില്‍വസ്റ്റര്‍ സ്റ്റാലനൊപ്പമായിരുന്നു. 

ഒരു കാലത്ത് ശരീരസൗന്ദര്യത്തിന്റെ അവസാനവാക്കായിരുന്നു ഷ്വാസ്നഗര്‍. ഓസ്ട്രിയന്‍ ഓക്ക് എന്നായിരുന്നു അക്കാലത്ത് അര്‍ണിയുടെ വിളിപ്പേര്. മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതിയും അര്‍ണോള്‍ഡിന് സ്വന്തം. 20 വയസിലായിരുന്നു അന്ന്. പിന്നീട് തുടര്‍ച്ചായി ഏഴ് വര്‍ഷം മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം സ്വന്തമാക്കി. ഹോളിവുഡിലേക്കുള്ള വഴി തുറന്നതും ശരീരസൗന്ദര്യം തന്നെ. ‌ 

കോനന്‍ ദ ബാര്‍ബേറിയന്‍ എന്ന ചിത്രമാണ് ഹോളിവുഡില്‍ അര്‍ണോള്‍ഡിന്റെ വരവറിയിച്ചത്. അതുവരെ ശരീരസൗന്ദര്യത്തിന്റെ മാത്രം പേരിലായിരുന്നു അര്‍ണോള്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് ടെര്‍മിനേറ്ററിലെ അര്‍ണോള്‍ഡ് ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ചിത്രം സൂപ്പര്‍ ഹിറ്റായി ഒപ്പം അര്‍ണോള്‍ഡിന്റെ വില്ലന്‍ റോബര്‍ട്ട് വേഷവും. ചിത്രത്തിന്റെ അടുത്ത രണ്ട് സീരിസിലും നായകവേഷം. പിന്നീട് വന്ന പ്രീഡേറ്ററും, ടോറ്റല്‍ റീക്കോളുമെല്ലാം അര്‍ണോള്‍ഡിലെ നടനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി. 

സിനിമയില്‍ നിന്ന് പിന്‍മാറിയശേഷം രാഷ്ട്രീയത്തിലും ഒരു കൈനോക്കി. അവിടെയും അര്‍ണോള്‍ഡ് സൂപ്പര്‍ ഹിറ്റ് ആയി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ വരെ ആയി. ടെര്‍മിനേറ്റര്‍ താരം കാലിഫോര്‍ണിയ ഗവര്‍ണര്‍ ആയപ്പോള്‍ ആരാധകര്‍ അദ്ദേഹത്തെ  ഗവര്‍ണേറ്റര്‍  എന്നും വിളിച്ചു. ഡോണള്‍ഡ് ട്രംപിന്റെ മൂക്ക് ഇടിച്ചിടുമെന്ന് പറഞ്ഞും അര്‍ണോള്‍ഡ് വാര്‍ത്തകളില്‍ നിറഞ്ഞു. 

സിനിമയും രാഷ്ട്രീയവും എന്നുവേണ്ട എഴുത്തിലും വ്യവസായത്തിലും സാമൂഹ്യസേവനരംഗത്തുമെല്ലാം അര്‍ണോള്‍ഡിന്റെ സാന്നിധ്യം കാണാം. ചെയ്യുന്നതെന്തായാലും അത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യണമെന്ന വാശി മാത്രമാണ് വിജയരഹസ്യമെന്ന് പറയും അര്‍ണോള്‍ഡ്. ജന്മം കൊണ്ട് ഓസ്്ട്രിയക്കാരനായ അര്‍ണോള്‍ഡ് ഓസ്ട്രിയന്‍ സൈന്യത്തിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൂപ്പര്‍ താരത്തിന്റെ പിറന്നാളിന് ഹോളിവുഡ് ഒന്നടങ്കം ആശംസയറിച്ചാണ്. ട്വിറ്ററിലൂടെ ഒരുദിവസം മുന്‍പേ ആശംസനേര്‍ന്ന പ്രിയ സുഹൃത്ത് സില്‍വസ്റ്റര്‍ സ്റ്റിലനൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :