പ്രമുഖ ഗായകൻ സോനു നിഗം ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന ആരോപണങ്ങൾ ഉന്നയിച്ചാണ് താരത്തിന്റെ നടപടി. ഗായകന് അഭിജീത് ഭട്ടാചാര്യയുടെ അക്കൌണ്ട് സസ്പെന്ഡ് ചെയ്തതിലൂടെയും, ബി.ജെ.പി നേതാവ് പരേഷ് റാവലിനെതിരായ ആരോപണങ്ങളിലൂടെയും ട്വിറ്ററിന്റെ പക്ഷപാതം തെളിഞ്ഞെന്നും സോനു നിഗം പറയുന്നു.
ഇരുപത്തിനാല് ട്വീറ്റുകളിലൂടെയാണ് സോനു നിഗം ട്വിറ്റർ ഉപേക്ഷിക്കാനുള്ള കാരണം വിശദീകരിച്ചത്. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്കെതിരെ പരസ്യമായി പ്രതികരിച്ച് നേരത്തെ വിവാദത്തിന് തിരികൊളുത്തിയ ഗായകൻ ഫത്വക്കെതിരെ മൊട്ടയടിച്ചും അടുത്തിടെ രംഗത്തുവന്നിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അസഹ്യമായതും സോനു നിഗം ട്വിറ്റർ വിടാൻ കാരണമായി.