ഗൗതമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഇയുടെ ട്രെയിലര്‍ എത്തി. ഒരു ഹൊറര്‍ ത്രില്ലര്‍ കഥ പറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കുക്കു സുരേന്ദ്രനാണ്.
മലയാളത്തില്‍ മറ്റൊരു ഹൊറര്‍ ചിത്രം കൂടി എത്തുന്നുകയാണ്. ഒരു പഴയവീടും ആ വീട്ടിലേക്ക് എത്തുന്ന കുറച്ച് ചെറുപ്പകാരിലൂടെ സിനിമ കഥ പറയുന്നു.
ഗൌതമിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 14 വര്‍ഷത്തിനു ശേഷം ഗൌതമി അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണിത്. അഷിഖ് അമീര്‍, ബാലാജി ജയരാമന്, ഡെയില്‍ ഡേവിഡ്, കല്യാണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളാകുന്നു.
രാഹുല്‍ രാജാണ് ഇയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മനോജ്പിള്ള. ഓഗസ്റ്റ് 11ന് ഇ തിയറ്ററുകളില്‍ എത്തും.