കലാഭവന്‍ ഷാജോണ്‍ വ്യത്യസ്ത വേഷത്തിലെത്തുന്ന പരീത് പണ്ടാരി നാളെ തീയേറ്ററുകളില്‍ എത്തും. കരിയറിലെ തന്നെ ഏറ്റവും ശക്തമായ വേഷത്തിലാണ് ഷാജോണ്‍ എത്തുന്നത്. ഗ്രാമത്തിന് വിരുന്നൊരുക്കുന്ന പാചകക്കാരന്റെ വേഷത്തിലാണ് ഷാജോണ്‍
പരീത് പണ്ടാരി, ഗ്രാമത്തിന്റെ ആഘോഷങ്ങള്‍ക്ക് വിരുന്നൊരുക്കുന്ന പാചകക്കാരന്. നിറപ്പകിട്ടുകളില്ലാത്ത ഒരു സാധാരണക്കാരന്റെ പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ജീവിതകഥയാണ് പരീത് പണ്ടാരിയിലൂടെ സംവിധായകന് ഗഫൂര്‍ ഇല്ല്യാസ് പറയുന്നത്
ഭാവത്തിലും അവതരണത്തിലും സൂക്ഷ്മത ആവശ്യപ്പെടുന്ന ടൈറ്റില്‍ കഥാപാത്രമായി കലാഭവന്‍ ഷാജോണിന്റെ മറ്റൊരു വേഷപ്പകര്‍ച്ചയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സജിത മഠത്തില്‍, അന്‍സിബ ഹസന്, രശ്മി സതീഷ്,കബനി, ടിനി ടോം, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ജനപ്രിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
ചെന്നൈ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഷൈബിന്, വെല്ലിരാജ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് തമിഴ് സംഗീത സംവിധായകന് ജയിംസ് വസന്തനാണ്.