മനുഷ്യന് നേരിടേണ്ടി വരുന്ന വര്‍ഗീയവും വംശീയവുമായ വെല്ലുവിളികളെ പ്രമേയമാക്കി പി.ടി. കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന 'വിശ്വാസപൂര്‍വം മന്‍സൂറി'ന്‍റെ ചിത്രീകരണം ആരംഭിച്ചു. തലശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്രത്തിന്‍റെ സ്വിച്ച് ഒാണ്‍ കര്‍മം നിര്‍വഹിച്ചത്.
വെര്‍ജിന്‍പ്ലസ് മൂവിസിനായി കെ.വി മോഹനന്‍ നിര്‍മിക്കുന്ന വിശ്വാസപൂര്‍വം മന്‍സൂര്‍ പി.ടി.കുഞ്ഞിമുഹമ്മദാണ് ഒരുക്കുന്നത്. ജയകൃഷ്ണന്‍ കാവിലിന്‍റെ കഥക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ എഴുതിയത്്. തലശേരി സ്റ്റേഡിയത്തിന് സമീപത്ത് ബംഗ്ലാഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിത്രത്തിന്‍റെ സ്വിച്ച് ഒാണ്‍ കര്‍മം നിര്‍വഹിച്ചു.
സമകാലിക ലോകാവസ്ഥയില്‍ മനുഷ്യന് നേരിടേണ്ടി വരുന്ന വര്‍ഗീയവും വംശീയവുമായി വെല്ലുവിളികളെ , അതിക്രമിക്കപ്പെടുന്ന ബന്ധങ്ങളുടേയും പ്രണയത്തിന്‍റേയും പശ്ചാത്തലത്തില്‍ ആവിഷ്ക്കരിക്കുന്നതാണ് വിശ്വാസപൂര്‍വം മന്‍സൂര്‍.
ചിത്രത്തില്‍ റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍ ആശാ ശരത്,,സെറീന വഹാബ് , രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. റഫീഖ് അഹമ്മദും പ്രഭാവര്‍മയും പ്രേംദാസും എഴുതിയ പാട്ടുകള്‍ക്ക് രമേഷ് നാരായണനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. എം.ജി രാധാകൃഷ്ണനാണ് ക്യാമറ. കണ്ണൂര്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നാണ് പ്രധാനഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.