ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നിരവധി മ്യൂസിക്ക് വീഡിയോകളും ചെറുചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതില്‍ ശ്രദ്ധ പിടിച്ചു പറ്റിയത് ചിലത് മാത്രം. ഇതില്‍ മികച്ച അഭിപ്രായം സ്വന്തമാക്കിയിരിക്കുകയാണ് കാടിനെ പുഴകളെ എന്ന മ്യൂസിക് വീഡിയോ. ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിന് വേണ്ടി ഏമാന്മാരെ ഏമാന്മാരെ എന്ന പാട്ടൊരുക്കിയ സംഗീത സംഘമാണ് മ്യൂസിക്ക് വീഡിയോയ്ക്ക് പിന്നില്‍. മികച്ച ദൃശ്യങ്ങള്‍കൊണ്ടും ശക്തമായ വരികള്‍ കൊണ്ടുമാണ് പാട്ട് ശ്രദ്ധ നേടുന്നത്. രഞ്ജിത്ത് ചിറ്റാടെയാണ് ഗാനരചന. ഷെബിന്‍ മാത്യു, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. മധു ബാലകൃഷ്ണനാണ് സംഗീതം. അഭിജിത്ത് വി.വിയാണ് മ്യൂസിക്ക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് നിരവധി കാഴ്ചക്കാരെ സ്വന്തമാക്കാന്‍ പാട്ടിന് കഴിഞ്ഞിട്ടുണ്ട്.
Advertisement