ഭാഷയുടെ അനായാസ വഴക്കങ്ങളിലൂടെ വിസ്മയിപ്പിക്കാന് മമ്മൂട്ടി വീണ്ടുമെത്തുന്നു. രഞ്ജിത്തിന്റെ വിഷുച്ചിത്രമായ പുത്തന്‍പണത്തിലാണ് കാസര്‍കോട്ടുകാരനായി മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച.
ദ ഗ്രേറ്റ് ഫാദറിന്റെ വലിയ വിജയത്തിന് തൊട്ടുപിന്നാലെ വേറിട്ട രൂപഭാവങ്ങളില്‍ മമ്മൂട്ടി വരികയാണ്. ഉത്തരകേരളത്തില്‍ നിന്ന് കൊച്ചിയിലെത്തുന്ന നിത്യാനന്ദ ഷേണായിയായി.
ദേശ ഭാഷാ വൈവിധ്യങ്ങളെ പലമട്ടില്‍ പ്രയോജനപ്പെടുത്തിയ മമ്മൂട്ടി ഇതുവരെ പരീക്ഷിക്കാത്ത കാസര്‍കോഡന്‍ ഭാഷയിലാണ് ഇക്കുറി കൈവെയ്ക്കുന്നത്. ട്ടുനിരോധനവും അനുബന്ധ സംഭവങ്ങളും രഞ്ജിത്ത് സിനിമയില്‍ പ്രമേയമായതായാണ് സൂചന.