ഷാരൂഖ് ഖാന് ചിത്രം റയീസിന്റെ റണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അടുത്ത വാരം തിയേറ്ററിലെത്തും
കിങ് ഖാന് ഏറെ നിര്‍ണായകമാണ് റയീസ്. പഴയ ബോക്സ് ഓഫീസ് വീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാനുളള അവസരം. അതിനാല്‍ തന്നെ ആരാധകരും ഏറെ പ്രതിക്ഷയോടെയാണ് റയീസിനായി കാത്തിരിക്കുന്നത്.
നെഗറ്റീവ് റോളുകള്‍ ചെയ്യുമ്പോഴെല്ലാം കിങ് ഖാന് മുന്നില്‍ മുട്ടുകുത്തിയ ചരിത്രമേ ബോക്സ് ഓഫീസിനുളളു. ഏറ്റവുമൊുവില് ഡോണ്‍ സീരീസില്ഇറങ്ങിയ രണ്ട് ചിത്രത്തിലൂടെ നാം കണ്ടതാണ് കിങ്ങ് ഖാന്റെ ബോക്സ് ഓഫീസ് പവര്‍.
മദ്യരാജാവായാണ് ചിത്രത്തില്‍ ഷാരൂഖ് എത്തുന്നത്. പൊലീസ് വേഷത്തിൽ നവാസുദ്ദീൻ സിദ്ദിഖും എത്തുന്നു. രാഹുല്‍ ദൊലാകിയ ആണ് സംവിധാനം. 1980കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥപറയുന്നത്. ചിത്രം ജനുവരി 25 ന് തിയേറ്ററിലെത്തും