മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിലെ ആക്ഷന്‍ രംഗങ്ങളെ വിമര്‍ശിച്ചവര്‍ക്ക് വീഡിയോയിലൂടെ മറുപടി നല്കി അണിയറ പ്രവര്‍ത്തകര്‍. ക്ലൈമാക്സ് രംഗത്തെ മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ വീഡിയോയാണ് പുറത്ത് വിട്ടത്.
ഗ്രേറ്റ് ഫാദറില്‍ ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്നായിരുന്നു ഒരു കൂട്ടം ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വിശ്വാസം കൂട്ടാന്‍ ഈ രംഗങ്ങളില്‍ അഭിനയിച്ചത് ടിനി ടോമാണെന്നും ഇവര്‍ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ഇതിനെല്ലാം ഒരു വീഡിയോയിലൂടെയാണ് ആരാധകര്‍ മറുപടി നല്‍കിയത് കൈ പിന്നിലേക്ക് കെട്ടിയാണ് ക്ലൈമാക്സ് രംഗത്തില്‍ മമ്മൂട്ടി അഭിനയിച്ചത്. ഏറെ വെല്ലുവിളി നിറഞ്ഞ രംഗങ്ങള്‍ പൂര്‍ത്തീകരിച്ചത് ഡ്യൂപ്പിലാതെ എന്ന് വീഡിയോയില്‍ നിന്ന് വ്യക്തം.
വിഷുവിന് മുന്നേ പ്രദര്‍ശനം ആരംഭിച്ച ഗ്രേറ്റ് ഫാദര്‍ പുത്തന്പണത്തിനൊപ്പം മികച്ച പ്രകടനമാണ് തിയറ്ററുകളില്‍ കാഴ്ചവെയ്ക്കുന്നത്.