ഒന്നിലേറെ പെണ്‍കുട്ടികളെ പ്രണയിക്കുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് തമിഴ്ചിത്രം ജമിനി ഗണേശനും സുരളിരാജനും. അഥർവ നായകനായ ചിത്രത്തിൽ ഐശ്വര്യ രാജേഷടക്കം നാല് നായികമാരാണുള്ളത്.
ജമിനി ഗണേശനായി അഥർവയും സുരളി രാജനായി സൂരിയും എത്തുന്ന ചിത്രത്തിൽ നിറയെ യുവ താരങ്ങളാണ്. യുവാക്കളെ മാത്രമല്ല കുടുംബ സദസുകളെ കൂടി ചിത്രം സന്തോഷിപ്പിക്കുമെന്ന് പ്രതീക്ഷയിലാണ് നായകൻ അഥർവ. മലയാളത്തിൽ അഭിനയിക്കണമെന്ന അതിയായ ആഗ്രഹവും അഥര്‍വ പങ്കുവച്ചു.
പ്രണയമാണ് പ്രമേയം.നായകന്റെ വിവാഹവും പലകാലങ്ങളിലെ പ്രണയം പറയുന്നു ചിത്രം. ശ്രീ ശരവണന്റെ ഛായാഗ്രഹണ മികവും ചിത്രത്തെ ആകര്‍ഷകമാക്കുന്നുണ്ട്.