നവാസുദ്ദിന്‍ സിദ്ധിഖീ നായകനായി ബോളിവുഡില്‍ നിന്ന് മറ്റൊരു ത്രില്ലര്‍ ചിത്രം കൂടി എത്തുന്നു. ബാബുമോശായി ബന്ധൂക്ക്ബാസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ പുറത്ത് വന്നു. ബാബു എന്ന ഷാര്‍പ്പ് ഷൂട്ടറായാണ് നവാസുദ്ദീന്‍ സിദ്ധിഖീ വേഷമിടുന്നത്. ബംഗാളി നടി ബിധിത ബാഗാണ് നായിക.
അവതരണത്തിലെ വ്യത്യസ്തയാണ് സിനിമയുടെ പ്രധാന പ്രത്യേകതത. ഗ്യാങ്സ് ഓഫ് വെസ്സേപൂര് ചിത്രങ്ങളിലൂടെ തകര്‍ത്ത് അഭിനയിച്ച നവാസുദ്ദീന്‍ സിദ്ധിഖിയുടെ മറ്റൊരു മികവുറ്റ പ്രകടനമാണ് പുതിയ ചിത്രത്തിലും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കുഷാന്‍ നന്ദിയാണ് സംവിധാനം. സംഗീതം വിശാല്‍ വിട്ടാല്‍. സിനിമയുടെ റിലീസ് തിയതി ഇനിയും പുറത്ത് വന്നിട്ടില്ല.