പ്രതിഫലം നല്‍കാതെ സംവിധായകനും നിര്‍മാതാവും വഞ്ചിച്ചെന്ന് മികച്ച ബാലതാരത്തിനുളള സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഗൗരവ് േമനോന്.കോലുമിട്ടായി എന്ന സിനിമയുടെ നിര്‍മാതാവിനും സംവിധായകനുമെതിരായണ് ബാലതാരത്തിന്റെ ആരോപണം.
ഈ വര്‍ഷം പുറത്തിറങ്ങിയ കോലുമിട്ടായി എന്ന സിനിമയുടെ സംവിധായകന് അരുണ്‍ വിശ്വത്തിനും നിര്‍മാതാവ് അഭിജിത് അശോകനുമെതിരെയാണ് ചിത്രത്തിലെ പ്രധാനവേഷമവതരിപ്പിച്ച ഗൗരവ് മേനോന്റെ പരാതി. സിനിമ പുറത്തിറങ്ങി സാറ്റലൈറ്റ് റൈറ്റ് ലഭിച്ചതിനു േശഷം പ്രതിഫലം നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നെന്നും ഇത് പാലിക്കപ്പെട്ടില്ലെന്നും ഗൗരവ് പറയുന്നു. അമ്മയ്ക്കൊപ്പം എറണാകുളം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ഇക്കാര്യം പറഞ്ഞ് ഗൗരവ് വിതുമ്പി. ഐജി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഗൗരവ് ചൂണ്ടിക്കാട്ടി
എന്നാല്‍ പ്രതിഫലം വേണ്ടെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഗൗരവ് സിനിമയിലഭിനിയച്ചതെന്നാണ് ചിത്രത്തിന്റെ സംവിധായകനും ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറുമായ അരുണ്‍ വിശ്വത്തിന്റെ വിശദീകരണം.