പുതുമുഖ സംവിധായകന് ടോം ഇമ്മട്ടി ഒരുക്കുന്ന ഒരു മെക്സിക്കന്‍ അപാരതയുടെ ടൈറ്റില്‍ പുറത്തിറങ്ങി. ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാമ്പരന്, ഗായത്രി സുരേഷ് തുടങ്ങി നീണ്ട താരനിരയുള്ള ചിത്രം അനൂപ് കണ്ണന് സ്റ്റോറീസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്.
എഴുപതുകളിലെ തിളച്ചുമറിയുന്ന ക്യാംപസ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു മെക്സിക്കന്‍ അപാരത ഒരുങ്ങുന്നത്. കലാലയ രാഷ്ട്രീയത്തിന്റെ തീവ്രതയത്രയും യുവതാരങ്ങളിലൂടെ വരച്ചിടുന്നു ഈ ചിത്രം. വിദ്യാര്‍ഥിനേതാവായ നായകന്റെ വേഷത്തില്‍ ടൊവീനോ തോമസ് എത്തുന്നു. ചിത്രത്തിന്റെ പ്രമോഷണല്‍ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.