നിരൂപകരുടെ അഭിപ്രായങ്ങളെയെല്ലാം കടത്തിവെട്ടി അല്ലു അര്‍ജുന്റെ പുതിയ ചിത്രം ദുവഡ ജഗന്നാഥം എന്ന ഡിജെ റെക്കോര്ഡ്കലക്ഷനിലേക്ക് നൂറു കോടി ക്ലബ്ബിലേക്ക് കടക്കുന്ന അല്ലു അര്‍ജുന്റെ ആദ്യ ചിത്രമെന്ന റെക്കോര്‍ഡും ചിത്രം നേടുമെന്നാണ് കരുതുന്നത്.
റിവ്യൂസെല്ലാം അപ്രസക്തമാക്കിയാണ് അല്ലു അര്ജുന് ചിത്രം ഡിജെ മികച്ച ബോക്സോഫീസ് കലക്ഷന്‍ നേടുന്നത്. റിലീസ് ദിവസം ലോകത്താകെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ നിന്നായി ദുവഡ ജഗന്നാഥം എന്ന ഡിജെ നേടിയത് 33 കോടി രൂപയാണ്. ഈ ആഴ്ച ചിത്രം നൂറു കോടി കടക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
അമേരിക്കയില്‍ ഡിജെക്ക് ഒപ്പം റിലീസ് ചെയ്ത നടന് സല്മാന് ഖാന്റെ ട്യൂബ് ലൈറ്റിനെ ആദ്യ ദിവസം കളക്ഷന്‍ കാര്യത്തില്‍ സിനിമ മറികടന്നു. 3000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.