മധുരനാരങ്ങ എന്ന സൂപ്പര്‍ഹിറ്റിനുശേഷം സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കുഞ്ചാക്കോ ബോബന് നായകനാകുന്നു. ചാക്കോച്ചനൊപ്പം വിനായകനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തും
ഓര്‍ഡിനറിയിലൂടെ ഇഷ്ടം കൂടിയ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. സുഗീത് മാര്‍ച്ചില്‍ ആരംഭിക്കുന്ന പുതിയ ചിത്രത്തിലും നായകനാകുന്നത് ചാക്കോച്ചന് തന്നെ. ഓര്‍ഡിനറിയുടെ രചന നിര്‍വഹിച്ച നിഷാദ് കോയയുടേതാണ് തിരക്കഥ.
ദുബായ് പശ്ചാത്തലമാക്കിയൊരുങ്ങിയ മധുരനാരങ്ങയായിരുന്നു സുഗീത് ചാക്കോച്ചന് ടീമിലെത്തിയ അവസാനചിത്രം. ആളെക്കൂട്ടിയ മധുരനാരങ്ങയോളം മധുരമുള്ളതാകും പുതിയചിത്രമെന്നും അണിയറക്കാര്‍ പറയുന്നു. കമ്മട്ടിപ്പാടത്തിന് പിന്നാലെ വിനായകന് പ്രധാന റോളിലെത്തുന്ന സിനിമ കൂടിയാണിത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മ്മാണം. മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങും