ഫര്ഹാന് അക്തര്‍ ചിത്രം ലക്നൗ സെന്‍ട്രലിലെ പുതിയ പാട്ടെത്തി. അര്‍ജുന ഹര്ജെയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധാനം രഞ്ജിത്ത് തിവാരി
ലക്നൌ സെന്‍ട്രല്‍ ജയിലില്‍ പെട്ടുപോകുന്ന കിഷന് മോഹന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ കഥ വികസിക്കുന്നു.
ഫര്ഹാന് ആക്തര്‍ പ്രധാനകഥാപാത്രമായി എത്തുന്നു. ഡയാന പെന്റിയാണ് നായിക. രഞ്ജിത്ത് തിവാരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
കുമാറാണ് പുറത്ത് വന്ന പാട്ടെഴുതിയത്. ആലാപനം ദിവ്യാകുമാര്, സെപ്റ്റംബര്‍ 15ന് ലെക്നൌ സെന്‍ഡ്രല്‍ തിയറ്ററുകളില്‍ എത്തും.