യുവനിരയെ അണിനിരത്തി രേവതി കലാമന്ദിര്‍. മാച്ച് ബോക്സെന്ന് പേരിട്ടിരിക്കുന്ന ചിത്രം 28ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
നാലു ചെറുപ്പക്കാരുടെ സൗഹൃദവും പ്രണയവുമാണ് മാച്ച് ബോക്സ് പറയുന്നത്. ആനന്ദം സിനിമയിലൂടെ ശ്രദ്ധേയരായ റോഷന് മാത്യുവും വിശാഖും ഒപ്പം ജോയ് മാത്യുവിന്റെ മകന് മാത്യു ജോയിലും പുതുമുഖം ജോ ജോണ്‍ ചാക്കോയും ചേരുമ്പോള്‍ സൗഹൃദത്തിലെ നാല്വര്സംഘമായി.
ദൃശ്യ രഘുനാഥ് ആണ് നായിക. നവാഗതനായ ശിവറാം മോണിയാണ് സംവിധാനം. നിഖില്‍ ആനന്ദും കെന്നിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ബിജിപാലിന്റെയാണ് സംഗീതം. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.