കോളിവുഡില്‍ മാധവനും വിജയ് സേതുപതിയും നേര്‍ക്കു നേര്. വിക്രം വേദ എന്ന ആക്ഷന്‍ ചിത്രത്തിലൂടെയാണ് ഇരുവരും പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.
സംവിധായകരായ പുഷ്ക്കറും ഗായത്രിയും ചേര്‍ന്ന് ഒരുക്കുന്ന പുതിയ ചിത്രമാണ് വിക്രം വേദ. നായകനായി മാധവനും വില്ലനായി വിജയ് സേതുപതിയുമെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പുറത്തിറങ്ങുന്ന സിനിമകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിയ്ക്കുന്പോഴാണ് വിജയ് സേതുപതി നായകനില്‍ നിന്ന് വില്ലനാകുന്നത്. പൊലിസ് വേഷത്തില്‍ മാധവനെത്തുമ്പോള് ഗുണ്ടാതലവനായാണ് വിജയ് സേതുപതിയെത്തുക. മുഴുനീള ആക്ഷന്‍ ത്രില്ലറാണ് ചിത്രം.
ബോളിവുഡ് താരം ഷാറൂഖ് ഖാന് ട്വിറ്ററിലൂടെയാണ് വിക്രം വേദയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കും. സി. എസ് സാം ആണ് സംഗീതം. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ശശികാന്താണ് നിര്‍മാണം. അടുത്ത മാസം ചിത്രം തീയറ്ററുകളിലെത്തും.