ചലചിത്ര പ്രേമികള്‍ കാത്തിരിക്കുന്ന മൂന്ന് ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. മോഹന്‍ ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകം, ഷാരൂഖ് നായകനാകുന്ന ജബ് ഹാരി മെറ്റ് സെജാല്‍, സായി പല്ലവി ചിത്രം കരു എന്നീ സിനിമകളുടെ പോസ്റ്ററുകളാണ് പുറത്ത് വന്നത്.
മോഹന്‍ലാല്‍ ലാല്‍ ജോസ് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. കോളജ് പ്രിന്‍സിപ്പലായാണ് മോഹന്‍ ലാല്‍ സിനിമയിലെത്തുന്നത്. അങ്കമാലി ഡയറീസിലൂടെ നായികയായി എത്തിയ അന്ന രേഷ്മയാണ് നായിക.
ഷാരൂഖ് ഇംതിയാസ് അലി ഒന്നിക്കുന്ന ചിത്രമാണ് ജബ് ഹാരി മെറ്റ് സെജാല്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും പേര് ഔദ്യോദികമായി പുറത്ത് വന്നിരുന്നില്ല. അനുഷ്ക ശര്‍മ്മയാണ് നായിക. സായില പല്ലിവയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് കരു. എ.എല്‍ വിജയ്യാണ് സംവിധാനം. പുതുമ നിറഞ്ഞ പോസ്റ്റര്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.