ദിലീപ് നായകനായി എത്തുന്ന കോമഡി ത്രില്ലര്‍ ചിത്രം ജോര്‍ജേട്ടന്‍സ് പൂരം റിലീസിന് തയാറായി. സിനിമയിലെ പുതിയൊരു പാട്ട് കൂടി പുറത്ത് വന്നു. സംസ്ഥാന ചലചിത്രപുരസ്കാരം സ്വന്തമാക്കിയ രജിഷയാണ് നായിക.
ഗോപി സുന്ദറാണ് ജോര്‍ജേട്ടന്‍സ് പൂരത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ദിലീപും രജീഷയും ഒന്നിച്ചെത്തുന്ന ഒരു പ്രണയഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. തൃശൂര്‍ പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ നടക്കുന്നത്. കെ. ബിജു തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്തിരിക്കുന്നു.
വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, അസീം ജമാല്‍ തുടങ്ങി പുതുതലമുറയിലെ കോമഡി താരങ്ങളെല്ലാം സിനിമയില്‍ അണിനിരക്കുന്നുണ്ട്. വിനോദ് ഇലംപള്ളിയാണ് ഛായാഗ്രഹണം. 10 കോടി ബജറ്റില്‍ പൂര്‍ത്തിയായ ജോര്‍ജേട്ടന്‍സ് പുരം ഈ മാസം അവസാനം തിയറ്ററുകളില്‍ എത്തും.